കവിത(1) ♥ആത്മവിദ്യാലയം♥ മാടി വിളിച്ചു അകകണ്ണില്‍ അക്ഷരമുറ്റത്തെ കാഴ്ചകള്‍.. ഓര്മ്മകള്‍ തന്‍ ജാലകവാതില്‍ തുറന്നെത്തി വിദ്യാലയ സ്മൃതികള്‍.... ആ വിദ്യാലയ വാകമരച്ചോട്ടിലെ കളകളാരവങ്ങൾ മുഴങ്ങികേട്ടയെന്‍ കര്‍ണ്ണങ്ങളില്‍.. ഞാനൊരു വര്‍ണ്ണപട്ടമായ് പാഠശാല സ്മരണകളില്‍.. ഓര്‍മ്മകള്‍ തന്‍ ചിരാത് വെട്ടത്തില്‍ തെളിയുന്നെന്‍ പഠനകാലം.. മാഞ്ഞുപോയില്ല ഹൃദയ തീരത്ത് നിഴലുകളായ കൂട്ടുകാര്‍.. ആദൃാക്ഷരം പഠിപ്പിച്ച ഗുരുകാരണവന്മാര്‍ തന്‍ മുഖങ്ങൾ തെളിഞ്ഞെന്‍ മനതാരില്‍.. മനസ്സറയിലെന്നും തിളങ്ങുന്ന താരകമായി സഹായഹസ്തരായ കൂട്ടുകാര്‍.. പുതു അറിവുകള്‍ തന്‍ അക്ഷയപാത്രം ദാനം ചെയ്തു ഗുരുശ്രേഷ്‌ഠര്‍.. ഓര്‍ക്കുന്നു ഞാൻ നന്മ പാഠങ്ങൾ പകര്‍ന്നു നല്‍കിയ ഗുരുസ്ഥാനിയരെ.. ഓര്‍ക്കുന്നു ഞാൻ ജീവിതയാത്ര തന്‍ പുസ്തകത്തിലെ താളുകളായ ആത്മവിദ്യാലയ ചങ്ങാതിമാരെ.. ഹൃത്തിലെന്നും മായാത്ത നിമിഷങ്ങളായി ആത്മവിദ്യാലയ ശിക്ഷണ കാലം.. ...