♥ കുരിരുള്‍ പറുദീസ ♥ കാലത്തിന്റെ വികൃതിയാല്‍ പ്രതീക്ഷകളൊക്കെ അസ്തമിച്ച് പുല്‍ക്കൊടിപോലും കരിഞ്ഞുണങ്ങുന്ന കാലമായോ.. കപടവേഷക്കാരുടെ ചതിപ്രയോഗത്താല്‍ നിറമിഴിയാലെ ഓടുന്ന മാനവരൊക്കെ സ്ഥിരം കാഴ്ചയായോ.. ഉദ്ദേശസിദ്ധിക്കായി വാക്ക്ശരങ്ങൾ കൊണ്ടു നേട്ടങ്ങളൊക്കെ കൊയ്യുന്ന മഹാവിദ്വാന്മാരുടെ ലോകമായോ.. മന്നവരുടെ തൃഷ്ണതയെ കപടതന്ത്രത്താല്‍ വിലയ്ക്കു വാങ്ങിയ മഹാരഥന്മാരുടെ ലോകമായോ.. ഈ കുരിരുള്‍ പറുദീസയിലേക്ക് ആരൊക്കെ വരുമെന്നറിയില്ല കപട മാനവരാല്‍ കിനാവുകളൊക്കെ തകര്‍ന്നവരുടെ രക്ഷയ്ക്ക്.. Anish Soman
♥ സഖി ♥ കര്‍ണ്ണങ്ങളിലൂടെ കേള്‍ക്കുന്നുണ്ടോ സഖി ? നിനക്കായ് മാത്രം തുടിക്കുന്നെന്‍ ഹൃദയതന്ത്രികളെ.. മിഴികളിലൂടെ കാണുന്നുണ്ടോ സഖി ? നിനക്കായ് മാത്രം ആനന്ദാശ്രുകള്‍ പൊഴിച്ചൊരന്‍ നയനങ്ങളെ.. ചിന്തകളിലൂടെ അറിയുന്നുണ്ടോ സഖി ? നിനക്കായ് മാത്രം വ്യസനിക്കുന്ന മനസ്സിനെ.. ഓര്‍ത്തിരിക്കുന്നുവോ നീ ? നാം ഒത്തൊരുമിച്ചിരുന്നു കണ്ടൊരാ സ്വപ്നങ്ങളൊക്കെ.. കാത്തിരിക്കുന്നുവോ നീ ? പ്രണയനിമിഷങ്ങളുടെ ഓര്‍മ്മകളൊക്കെ പേറിയ മനസ്സുമായ് നിന്റേതു മാത്രമായ ലോകത്ത്.. Anish Soman