♥ കുരിരുള്‍ പറുദീസ ♥
കാലത്തിന്റെ വികൃതിയാല്‍
പ്രതീക്ഷകളൊക്കെ
അസ്തമിച്ച് പുല്‍ക്കൊടിപോലും കരിഞ്ഞുണങ്ങുന്ന
കാലമായോ..
കപടവേഷക്കാരുടെ
ചതിപ്രയോഗത്താല്‍
നിറമിഴിയാലെ ഓടുന്ന
മാനവരൊക്കെ
സ്ഥിരം കാഴ്ചയായോ..
ഉദ്ദേശസിദ്ധിക്കായി
വാക്ക്ശരങ്ങൾ കൊണ്ടു
നേട്ടങ്ങളൊക്കെ കൊയ്യുന്ന
മഹാവിദ്വാന്മാരുടെ
ലോകമായോ..
മന്നവരുടെ തൃഷ്ണതയെ
കപടതന്ത്രത്താല്‍
വിലയ്ക്കു വാങ്ങിയ മഹാരഥന്മാരുടെ
ലോകമായോ..
ഈ കുരിരുള്‍ പറുദീസയിലേക്ക്
ആരൊക്കെ വരുമെന്നറിയില്ല
കപട മാനവരാല്‍
കിനാവുകളൊക്കെ തകര്‍ന്നവരുടെ
രക്ഷയ്ക്ക്..
Anish Soman
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ