♥ സഖി ♥
കര്‍ണ്ണങ്ങളിലൂടെ
കേള്‍ക്കുന്നുണ്ടോ സഖി ?
നിനക്കായ് മാത്രം തുടിക്കുന്നെന്‍
ഹൃദയതന്ത്രികളെ..
മിഴികളിലൂടെ
കാണുന്നുണ്ടോ സഖി ?
നിനക്കായ് മാത്രം ആനന്ദാശ്രുകള്‍
പൊഴിച്ചൊരന്‍ നയനങ്ങളെ..
ചിന്തകളിലൂടെ
അറിയുന്നുണ്ടോ സഖി ?
നിനക്കായ് മാത്രം വ്യസനിക്കുന്ന
മനസ്സിനെ..
ഓര്‍ത്തിരിക്കുന്നുവോ നീ ?
നാം ഒത്തൊരുമിച്ചിരുന്നു കണ്ടൊരാ
സ്വപ്നങ്ങളൊക്കെ..
കാത്തിരിക്കുന്നുവോ നീ ?
പ്രണയനിമിഷങ്ങളുടെ ഓര്‍മ്മകളൊക്കെ
പേറിയ മനസ്സുമായ് നിന്റേതു മാത്രമായ
ലോകത്ത്..
Anish Soman
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ